4,12,153 പേരാണ് നിലവിൽ രാജ്യത്ത് ചികിത്സയിലുള്ളത്. 3,10,55,861 പേർ ഇതുവരെ രോഗമുക്തി നേടി. 50,10,09,609 പേർ കൊവിഡ് വാക്‌സിനേഷൻ സ്വീകരിച്ചതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. നിലവിൽ 2.21 ശതമാനമാണ് ടെസ്റ്റ് പോസറ്റിവിറ്റി നിരക്ക്. ഏഴ് ദിവസത്തെ ശരാശരി പോസിറ്റിവിറ്റി നിരക്ക് 2.39 ശതമാനമാണ്. ഇത് വരെ അമ്പത് കോടിയിലധികം വാക്സീൻ ഡോസുകൾ വിതരണം ചെയ്ത് കഴിഞ്ഞു.