രാജ്യത്തിനായി മെഡൽ നേടിയതിൽ അഭിമാനിക്കുന്നു; ഹോക്കിക്ക് ഇതൊരു പുനർജന്മം: പി. ആർ. ശ്രീജേഷ്

രാജ്യത്തിനായി മെഡൽ നേടിയതിൽ അഭിമാനിക്കുന്നുവെന്ന് ഒളിംപിക് മെഡൽ നേടിയ രണ്ടാമത്തെ മലയാളിയായ പി.ആർ ശ്രീജേഷ് ഹോക്കി കളിച്ച് തുടങ്ങിയ കാലം മുതൽ കേൾക്കുന്നതാണ് ഒരു കാലത്ത് ഇന്ത്യയുടെ ഹോക്കി ടീം വമ്പന്മാരായിരുന്നുവെന്നത്. ഇന്ന് ഈ ഓളുമ്പിക് മെഡൽ നേടി ഇവിടെ ഇരിക്കുമ്പോൾ തോന്നുന്നത്, അടുത്ത തലമുറയ്ക്ക് പകർന്ന് കൊടുക്കാനായി ഒരുപിടി നല്ല കഥകൾ തങ്ങളുടെ പക്കലുണ്ടെന്ന ആശ്വാസമാണ്. മെഡൽ നേട്ടം അച്ഛന് സമർപ്പിക്കുന്നുവെന്നും ശ്രീജേഷ് അറിയിച്ചു. ‘ഈ മെഡൽ നേട്ടം ഹോക്കിക്ക് ഒരു പുനർജന്മമാണ്. ഇന്നത്തെ തലമുറയിൽ പെട്ട കുട്ടികൾ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് ക്രിക്കറ്റ് ഫുട്ബോൾ പോലെയുള്ള കായികങ്ങൾ മാത്രമാണ്. അവർക്ക് ഹോക്കി തുടങ്ങാനുള്ള ഒരു അവസരമാണിത്. ഹോക്കി കളിക്കാൻ ഒളിംപിക്സ് സ്വപ്നം കാണാൻ, ജയം നേടാനുള്ള ഊർജ്ജവും മറ്റും അവർക്ക് പകരാനുള്ള ഒരു അവസരമാണ് ഞങ്ങളുടെ ഈ വിജയവും ഞങ്ങളുടെ കയ്യിലുള്ള ഈ മെഡലും’, ശ്രീജേഷ് അറിയിച്ചു. ഭാവിയിൽ കൂടുതൽ ഹോക്കി പ്ലേയേഴ്സ് മുന്നോട്ട് വരുമെന്ന വിശ്വാസമാണ് ഈ ഒരു മെഡലിലൂടെ തങ്ങൾക്കുള്ളത്, ശ്രീജേഷ് കൂട്ടിച്ചേർത്തു. ‘കഴിഞ്ഞ 21 വർഷമായി ഗോൾ പോസ്റ്റിന് മുൻപിലായി ഞാനുണ്ട്. ജീവിതത്തിലെ തന്നെ ഏറ്റവും വലിയ നേട്ടമായ ഒളിംപിക്‌സ് മെഡൽ സ്വന്തമാക്കിയപ്പോൾ ആ വിജയാഹ്ലാദം ആഘോഷിക്കാൻ പറ്റിയ സ്ഥലം ഗോൾ പോസ്റ്റിന് മുകളിലാണെന്ന് എനിക്ക് തോന്നി’, പി.ആർ. ശ്രീജേഷ് പറഞ്ഞു. കഴിഞ്ഞ ഒന്നര വർഷത്തെ കഷ്ടപ്പാടിന്റെ ഫലമാണ് ഈ മെഡൽ. ഒന്നര വർഷമായി ബാംഗ്ലൂർ സായി സെന്ററിലായിരുന്നു പരിശീലനം. കൊവിഡ് കാലത്തെ പരിശീലനം വെല്ലുവിളികൾ നിറഞ്ഞതായിരുന്നു. അവിടെ നിന്നാണ് ടോക്യോയിലേക്ക് എത്തുന്നത്. സെമി ഫൈനലിൽ തൊട്ടപ്പോൾ, ഇനിയൊരു മെഡൽ നേടാനുള്ള അവസാന അവസരമായിരുന്നു തങ്ങൾക്കതെന്ന് പി.ആർ. ശ്രീജേഷ് പറഞ്ഞു.
Tags