പ്രതീക്ഷ ട്രസ്റ്റ് പുരസ്കാരം ഋഷിരാജ് സിംഗ് അടക്കം എട്ടുപേർക്ക്

മുംബൈ : കേരളത്തിലെ മുൻ ജയിൽ ഡിജിപി ഋഷിരാജ് സിംഗ് അടക്കം എട്ടുപേർക്ക് പ്രതീക്ഷ ട്രസ്റ്റ് പുരസ്കാരം. വിവിധ മണ്ഡലങ്ങളിൽ പ്രാഗൽഭ്യം തെളിയിച്ചവർക്കാണ് പുരസ്കാരം നൽകുന്നത്. കഴിഞ്ഞ 20 വർഷമായി പ്രതീക്ഷ ട്രസ്റ്റ് നൽകിവരുന്നതാണ് പുരസ്കാരം. ഋഷിരാജ് സിംഗിന് പുറമെ ജനം ടിവി ചീഫ് റിപ്പോർട്ടർ സിജി ഉമേഷ്, രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത് പണിക്കർ, വിദ്യാഭ്യാസ വിചക്ഷണൻ ഡോ. ഹരി വാസുദേവ്, സാമൂഹിക പ്രവർത്തകൻ സോമശേഖരൻ നായർ നാഗ്പുർ, മറാഠി മാധ്യമപ്രവർത്തകൻ ഭാവു തുറസേക്കർ, മാദ്ധ്യമപ്രവർത്തക അപർണ കാർത്തിക്, സാമൂഹികപ്രവർത്തക തുഷാര അജിത് കല്ലയിൽ എന്നിവരും പുരസ്കാരത്തിന് അർഹരായി. ഓഗസ്റ്റ് അവസാനം മുംബൈ വസായിൽ നടക്കുന്ന ചടങ്ങിൽ പുരസ്കാരങ്ങൾ വിതരണം ചെയ്യുമെന്ന് പ്രതീക്ഷ ട്രസ്റ്റ് ചെയർമാൻ കെബി ഉത്തംകുമാർ അറിയിച്ചു.
Tags