പ്രധാനമന്ത്രി നരേന്ദ്ര മോദിയോടുള്ള ആദര സൂചകമായി ക്ഷേത്രം നിർമ്മിച്ച് ബിജെപി നേതാവ്. പൂനെ സ്വദേശിയായ മയൂർ മുണ്ഡെ ആണ് ക്ഷേത്രം നിർമ്മിച്ചത്. പൂനെയിലെ ഔന്ദിലാണ് ക്ഷേത്രം.

മുംബൈ : പ്രധാനമന്ത്രി നരേന്ദ്ര മോദിയോടുള്ള ആദര സൂചകമായി ക്ഷേത്രം നിർമ്മിച്ച് ബിജെപി നേതാവ്. പൂനെ സ്വദേശിയായ മയൂർ മുണ്ഡെ ആണ് ക്ഷേത്രം നിർമ്മിച്ചത്. പൂനെയിലെ ഔന്ദിലാണ് ക്ഷേത്രം. അയോദ്ധ്യയിൽ രാമക്ഷേത്രം നിർമ്മിച്ച പ്രധാനമന്ത്രിയ്‌ക്കുള്ള ആദരമാണ് തന്റെ ക്ഷേത്രമെന്ന് മയൂർ മുണ്ഡെ പറഞ്ഞു. ആർട്ടിക്കിൾ 370 റദ്ദാക്കൽ, രാമക്ഷേത്ര നിർമ്മാണം, മുത്വലാഖ് നിരോധനം തുടങ്ങി നിരവധി ചരിത്രപരമായ തീരുമാനങ്ങളാണ് പ്രധാനമന്ത്രി കൈക്കൊണ്ടത്. നിരവധി വികസന പ്രവർത്തനങ്ങൾക്കും അദ്ദേഹം നേതൃത്വം നൽകിയെന്നും അദ്ദേഹം പറഞ്ഞു. അയോദ്ധ്യയിൽ രാമക്ഷേത്രം നിർമ്മിക്കുന്ന നരേന്ദ്ര മോദി ആരാധിക്കപ്പെടേണ്ട വ്യക്തിത്വമാണെന്നാണ് കരുതുന്നത്. അതുകൊണ്ടാണ് സ്വന്തം സ്ഥലത്ത് അദ്ദേഹത്തിനായി ക്ഷേത്രം നിർമ്മിക്കാൻ തീരുമാനിച്ചതെന്നും മുണ്ഡെ വ്യക്തമാക്കി. 1.6 ലക്ഷം രൂപ ചിലവിട്ടാണ് ക്ഷേത്രം നിർമ്മിച്ചിരിക്കുന്നത്. ജയ്പൂരിൽ നിന്നും ഇറക്കുമതി ചെയ്ത ചുവന്ന മാർബിൾ ഉപയോഗിച്ചാണ് നിർമ്മാണം. നരേന്ദ്ര മോദിയുടെ വിഗ്രഹത്തിന് സമീപമായി അദ്ദേഹത്തിനുവേണ്ടിയുള്ള കവിത കൊത്തിയ ശിലാഫലകവും സ്ഥാപിച്ചിട്ടുണ്ട്.
Tags