കേരളത്തില്‍ നിന്നും ഇനി അടിയന്തിര സര്‍വീസുകള്‍ക്ക് മാത്രം പ്രവേശനം; ഇടറോഡുകളിലും വാഹനങ്ങള്‍ക്ക് നിയന്ത്രണം; കര്‍ണ്ണാടകം കര്‍ശ്ശന ഉത്തരവിറക്കി
August 06, 2021
ബെംഗളൂരു: കേരളത്തില്‍ നിന്ന് അടിയന്തിര സര്‍വീസുകള്‍ മാത്രമേ പ്രവേശിപ്പിക്കൂ. കോവിഡ് നിയന്ത്രണങ്ങള്‍ കടുപ്പിച്ച് കര്‍ണ്ണാടക. കേരളത്തിലെ കോവിഡ് വ്യാപനം കുറയാത്തതിന്റെ പശ്ചാത്തലത്തില്‍ അതിര്‍ത്തി വഴിയുള്ള പ്രവേശനങ്ങള്‍ക്ക് കര്‍ണ്ണാടകം നേരത്തെ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിരുന്നു.
എന്നാല്‍ ഇപ്പോള്‍ അതിര്‍ത്തി കൂടാതെ ഇടറോഡുകളില്‍ മണ്ണിട്ടും കുഴിയെടുത്തും വാഹനം നിയന്ത്രിക്കാന്‍ കര്‍ണ്ണാടക സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി. ഇനിമുതല്‍ സുള്ള്യ, പുത്തൂര്‍ അതിര്‍ത്തിയില്‍ കുഴിയെടുത്ത് ഗതാഗതം തടഞ്ഞ് പരിശോധന നടത്താനും സര്‍ക്കാര്‍ തീരുമാനിച്ചു.
കോവിഡ് നെഗറ്റിവ് സര്‍ട്ടിഫിക്കറ്റ് ഉണ്ടെങ്കിലേ കേരളത്തില്‍ നിന്നും കര്‍ണ്ണാടകയിലേക് പ്രവേശിപ്പിക്കൂവെന്ന് നേരത്തെ അറിയിച്ചുന്നു. ഇത് കൂടാതെ അതിര്‍ത്തി ജില്ലകളില്‍ ശനിയും ഞായറാഴ്ചയും സമ്പൂര്‍ണ്ണ കര്‍ഫ്യൂ തുടരും. ബെംഗളൂരുവില്‍ രാത്രി 10 മണി മുതല്‍ 6 മണി വരെ കര്‍ഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.
Tags