കോഴിക്കോട് വരയ്‌ക്കൽ കടപ്പുറത്തെ ബലിതർപ്പണം: പൂജാരി അടക്കം നൂറ് പേർക്കെതിരെ കേസെടുത്ത് പോലീസ്
August 08, 2021
കോഴിക്കോട്: കൊറോണ നിയന്ത്രണങ്ങൾ പാലിച്ചിട്ടും കോഴിക്കോട് വരയ്‌ക്കൽ കടപ്പുറത്ത് ബലിതർപ്പണ ചടങ്ങ് നടത്താൻ ശ്രമിച്ചവർക്കെതിരെ പോലീസ് കേസെടുത്തു. വരയ്‌ക്കൽ ദേവീക്ഷേത്രത്തിലെ പൂജാരികൾ അടക്കം കണ്ടാലറിയാവുന്ന നൂറ് പേർക്കെതിരെയാണ് പോലീസ് കേസെടുത്തത്. പകർച്ചവ്യാധി നിരോധന നിയമപ്രകാരമാണ് കേസ്. വെള്ളയിൽ പോലീസിന്റേതാണ് നടപടി.
കൊറോണ നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ പൊതുഇടങ്ങളിൽ ബലിതർപ്പണം നടത്തരുതെന്നായിരുന്നു സർക്കാർ നിർദ്ദേശം. ആലുവ മണപ്പുറത്തും ഇത്തവണ ബലതർപ്പണം ഉണ്ടായിരുന്നില്ല. കൊറോണ മാനദണ്ഡം പാലിച്ച് വീടുകളിൽ ബലിതർപ്പണ ചടങ്ങുകൾ നടത്താനയിരുന്നു നിർദ്ദേശം. കഴിഞ്ഞ വർഷവും പിതൃതർപ്പണ ചടങ്ങുകൾ വീടുകളിലാണ് നടന്നത്.
വിശ്വാസികൾ വീടുകളിൽ തന്നെ ബലി അർപ്പിക്കണമെന്ന നിർദ്ദേശം പാലിച്ച് നിരവധി ഇടങ്ങളിൽ ഓൺലൈനായാണ് ബലിതർപ്പണം നടന്നത്. ആലുവയ്‌ക്ക് പുറമെ തെക്കൻ കേരളത്തിൽ ഏറ്റവും കൂടുതൽ പേരെത്തുന്ന തിരുവല്ലം, മദ്ധ്യകേരളത്തിലെ തിരുനാവായ തുടങ്ങിയ ക്ഷേത്രങ്ങളിലും ഇത്തവണ ബലിതർപ്പണം ഉണ്ടായിരുന്നില്ല
Tags