'ഗ്രൂപ്പ് കളി അവസാനിപ്പിക്കണം'; വിഡി സതീശനെതിരെ എറണാകുളം ഡിസിസിക്ക് മുന്നിൽ പോസ്റ്റർ

കൊച്ചി: പ്രതിപക്ഷനേതാവ് വിഡി സതീശനെതിരെ എറണാകുളം ഡിസിസി ഓഫീസിന് മുന്നിൽ പോസ്റ്ററുകൾ പതിച്ചു. സതീശൻ ഗ്രൂപ്പ് കളി അവസാനിപ്പിക്കണമെന്നാണ് പോസ്റ്ററിലെ വാചകം. യഥാർത്ഥ കോൺഗ്രസ് പ്രവർത്തകർ എന്ന പേരിലാണ് പോസ്റ്ററുകൾ. എന്നാൽ പിന്നാലെ പോസ്റ്റര്‍ നീക്കം ചെയ്തു. അതേ സമയം തന്‍റെ പേരിൽ ഗ്രൂപ്പുണ്ടാകില്ലെന്നും അതിൽ ചേരാൻ ആരും നില്‍ക്കേണ്ടെന്നും സതീശൻ തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തിൽ പ്രതികരിച്ചു.
Tags