ലോക്ഡൗൺ നിയന്ത്രണങ്ങളുടെ പേരിൽ വീണ്ടും പിടിച്ചുപറി; ക്ഷേത്രത്തിലേക്ക് പോകുകയായിരുന്ന കുടുംബത്തിന് 17,500 രൂപ പിഴ ചുമത്തി

കോട്ടയം : ക്ഷേത്രത്തിലേക്ക് പോകുകയായിരുന്ന കുടുബത്തിന് ലോക്ഡൗൺ നിയന്ത്രണങ്ങളുടെ പേരിൽ പിഴ ചുമത്തി പോലീസ്. കൊക്കയാർ കൊടികുത്തി റബ്ബർ തോട്ടത്തിലെ തൊഴിലാളിയായ മാന്തറ മോഹനനും കുടുംബത്തിനുമായി ദുരനുഭവം ഉണ്ടായത്. കഴിഞ്ഞ ശനിയാഴ്ചയായിരുന്നു സംഭവം നെടുങ്കണ്ടത്തെ ക്ഷേത്രത്തിലേക്ക് പോകുമ്പോഴായിരുന്നു പോലീസ് നടപടി. പെരുവന്താനം മുറിഞ്ഞപുഴയ്ക്ക് സമീപം വളഞ്ചാംകാനത്തെത്തിയപ്പോൾ മോഹനന്റെ വാഹനം അഡീഷണൽ എസ് ഐ രാജേഷിന്റെ നേതൃത്വത്തിലുള്ള സംഘം തടഞ്ഞു. തുടർന്ന് പിഴ അടയ്ക്കാൻ ആവശ്യപ്പെടുകയായിരുന്നു.. സ്ത്രീകൾ ഉൾപ്പെടെ അഞ്ച് പേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. മേൽവിലാസം എഴുതിയെടുത്ത ശേഷം ഇവരെ പോകാൻ അനുവദിച്ചു. പിറ്റേന്ന് സ്റ്റേഷനിൽ എത്തിയ മോഹനനോട് 17,500 കോടതിയിൽ അടയ്ക്കാൻ പോലീസ് ആവശ്യപ്പെട്ടു അതേസമയം സാമൂഹിക അകലം പാലിക്കാതെ യാത്രചെയ്തതിനാണ് പിഴ ഈടാക്കിയത് എന്ന് പോലീസ് പറഞ്ഞു..
Tags