പ്രശസ്ത കാർട്ടൂണിസ്റ്റും നാടൻപാട്ട് കലാകാരനുമായ പി എസ് ബാനർജി (41) അന്തരിച്ചു.

കൊല്ലം: പ്രശസ്ത കാർട്ടൂണിസ്റ്റും നാടൻപാട്ട് കലാകാരനുമായ പി എസ് ബാനർജി (41) അന്തരിച്ചു. കോവിഡാനന്തര ചികിൽസയിൽ മെഡിക്കൽ കോളജ് ആശുപത്രിയിലായിരുന്നു. ഇന്ന് പുലർച്ചെയാണ് അന്ത്യം. ദേശീയ തലത്തിൽ തന്നെ ശ്രദ്ധിക്കപ്പെട്ട വരകളായിരുന്നു ബാനർജിയുടേത്. പാട്ടുകാരൻ എന്നീ നിലയിലും ശ്രദ്ധേയനായിരുന്നു. ലളിതകലാ അക്കാദമി ഫെലോഷിപ്പ് ലളിച്ചിട്ടുണ്ട്. ടെക്നോപാർക്കിലെ ഒരു ഐ ടി സംരംഭത്തിൽ ഗ്രാഫിക് ഡിസൈനറായിരുന്നു. ഭാര്യ: ജയപ്രഭ, പാച്ചു, സുഭദ്ര
Tags