രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 30,549 പുതിയ കൊവിഡ് പോസിറ്റീവ് കേസുകളും 422 മരണവും റിപ്പോർട്ട് ചെയ്തു. കഴിഞ്ഞദിവസത്തേതിലും 24 ശതമാനം കുറവാണ് ഇന്നലത്തെ പ്രതിദിന കണക്കിൽ ഉണ്ടായത്.
38,887 പേർ രോഗമുക്തി നേടിയതോടെ നിലവിൽ ചികിത്സയിലുള്ളവരുടെ 4.04 ലക്ഷരാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 30,549 പുതിയ പോസിറ്റീവ് കേസുകൾ മായി.രോഗമുക്തി നിരക്ക് തുടർച്ചയായി ഉയരുന്നത് രാജ്യത്ത് ആശ്വാസ കണക്കായി .പ്രതിദിന ടി പി ആർ രണ്ട് ശതമാനത്തിൽ താഴെ തുടരുന്നു.
ഇപ്പോൾ കൊവിഡ് കേസുകളിലുണ്ടാകുന്ന വർധന മൂന്നാം തരംഗത്തിന്‍റെ തുടക്കമാണോ എന്ന ആശങ്ക നിലനിൽക്കുന്നുണ്ട്. രാജ്യത്തെ കൊവിഡ് കേസുകളിൽ പകുതിയോളവും കേരളം, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുമാണ്. ഇവിടങ്ങളിൽ നിയന്ത്രണങ്ങളിൽ കർശനമാക്കണമെന്നാണ് കേന്ദ്ര ആരോഗ്യ വകുപ്പിന്റെ നിർദേശം.