ചെന്നൈ: തമിഴ്‌നാട്ടിൽ ലോക്ക്ഡൗൺ നീട്ടി. സെപ്തംബർ 15 വരെയാണ് നീട്ടിയതെന്ന് തമിഴ്‌നാട് സർക്കാർ അറിയിച്ചു. എല്ലാ ആരാധനാലയങ്ങളും വെള്ളിയാഴ്ച മുതൽ ഞായറാഴ്ച വരെ അടച്ചിടും. ഞായറാഴ്ചകളിൽ ബീച്ചുകളിലേക്കുള്ള പ്രവേശനം നിരോധിച്ചു.
സംസ്ഥാനത്ത് ഒൻപത് മുതൽ 12 വരെയുള്ള സ്‌കൂൾ ക്ലാസുകളും, കോളേജും സെപ്തംബർ ഒന്ന് മുതൽ ആരംഭിക്കുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ വ്യക്തമാക്കി.
കോളജുകളിൽ ക്ലാസുകൾ തുടങ്ങാനിരിക്കെ നിബന്ധനകളും സർക്കാർ കടുപ്പിച്ചിട്ടുണ്ട്. കേരളത്തിൽ നിന്ന് എത്തുന്ന വിദ്യാർത്ഥികൾ ആർടിപിസിആർ ടെസ്റ്റിന്റെ സർട്ടിഫിക്കറ്റും വാക്‌സിനെടുത്ത സർട്ടിഫിക്കറ്റും നിർബന്ധമാക്കിയിട്ടുണ്ട്.