ആചാരപ്പെരുമയിൽ ആറന്മുള ഉതൃട്ടാതി ജലമേള നടന്നു. കൊറോണ നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ ചടങ്ങ് മാത്രമായിട്ടായിരുന്നു ജലമേള നടന്നത്.
August 25, 2021
പത്തനംതിട്ട: ആചാരപ്പെരുമയിൽ ആറന്മുള ഉതൃട്ടാതി ജലമേള നടന്നു. കൊറോണ നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ ചടങ്ങ് മാത്രമായിട്ടായിരുന്നു ജലമേള നടന്നത്. ചടങ്ങുകൾക്ക് മർഗ്ഗദർശക മണ്ഡൽ സംസ്ഥാന ജനറൽ സെക്രട്ടറി സ്വാമി സത്യസ്വരൂപാനന്ദ സരസ്വതി ഭദ്രദീപം കൊളുത്തി ഉത്ഘാടനം നിർവഹിച്ചു.
മുൻ വർഷങ്ങളിലെ ആഘോഷപ്പെരുമ ഉണ്ടായിരുന്നില്ലെങ്കിലും ആവേശത്തിനും പൊലിമയ്‌ക്കും ഒട്ടും കുറവില്ലാതെയാണ് ജലമേള നടന്നത്. 52 പള്ളിയോടങ്ങൾ പമ്പയിൽ തുഴയെറിയേണ്ട സമയം ഇക്കുറി ജലമേളയിൽ അണിനിരന്നത് 3 പള്ളിയോടങ്ങൾ മാത്രം. കോഴഞ്ചേരി, മാരാമൻ, കീഴ്വൻമഴി പള്ളിയോടങ്ങൾ ആചാര തുടർച്ചയ്‌ക്ക് ഈ കൊല്ലം നിയോഗമായി. ആറന്മുള ക്ഷേത്രകടവിൽ നടന്ന ഉത്ഘാടന ചടങ്ങിൽ മാർഗദർശക മണ്ഡൽ സംസ്ഥാന ജനറൽ സെക്രട്ടറി സ്വാമി സത്സ്വരൂപാനന്ദ സരസ്വതി ഭദ്രദീപം കൊളുത്തി. ആന്റോ ആന്റണി എം.പി പള്ളിയോടങ്ങൾ ഫ്ലാഗ് ഓഫ് ചെയ്തു.
കൊറോണ നിയന്ത്രങ്ങളുടെ ഭാഗമായി ഓരോ പള്ളിയോടത്തിലും 40 പേർക്ക് മാത്രമായിരുന്നു പങ്കെടുക്കാൻ അനുമതി. ക്യാപ്റ്റൻ ഒഴിച്ചുള്ള തുഴച്ചിൽകാർക്ക് കരയിൽ ഇറങ്ങാൻ അനുമതി ഉണ്ടായിരുന്നില്ല. ക്ഷേത്രക്കടവിലെത്തിയ പള്ളിയോടങ്ങളെ വെറ്റിലയും പുകയിലയും ക്ഷേത്രത്തിൽ പൂജിച്ച തുളസി മാലകളും നൽകിയാണ് സ്വീകരിച്ചത്.
Tags