കൊറോണയുടെ പശ്ചാത്തലത്തില്‍ ഓണക്കാലത്ത് എല്ലാത്തരം ആഘോഷങ്ങളും പരമാവധി കുറയ്‌ക്കണമെന്ന് പോലീസ് മേധാവി അനില്‍ കാന്ത്
August 12, 2021
തിരുവന്തപുരം: കൊറോണയുടെ പശ്ചാത്തലത്തില്‍ ഓണക്കാലത്ത് എല്ലാത്തരം ആഘോഷങ്ങളും പരമാവധി കുറയ്‌ക്കണമെന്ന് പോലീസ് മേധാവി അനില്‍ കാന്ത്. വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് അദ്ദേഹം ഉത്സവ ആഘോഷങ്ങള്‍ കണക്കിലെടുത്ത് ചെയ്യേണ്ട സുരക്ഷാ ക്രമീകരണങ്ങള്‍ വിലയിരുത്തിയത്.
മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരും ജില്ലാ പോലീസ് മേധാവികളും ഉള്‍പെട്ടതായിരുന്നു യോഗം. വ്യാഴാഴ്ചയായിരുന്നു യോഗം നടന്നത്.
ഓണസദ്യയും മറ്റ് ആഘോഷങ്ങളും വീടുകള്‍ക്കുള്ളില്‍ ചെയ്യണം. ബീച്ചുകളും ടൂറിസ്റ്റ് പോയിന്റുകളും സന്ദര്‍ശിക്കുന്നവര്‍ എല്ലാ കൊറോണ നിയന്ത്രണങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നുമെന്നും ഡിജിപി നിര്‍ദേശിച്ചു.
ഉത്സവത്തോടനുബന്ധിച്ച് രാത്രികാല പട്രോളിംഗ് കര്‍ശനമാക്കാനും കേരള പോലീസിന് നിര്‍ദേശം നല്‍കി.
മോഷ്ടാക്കള്‍ക്കെതിരെ പോലീസ് ജാഗ്രത പാലിക്കും. അതിഥി തൊഴിലാളികള്‍ താമസിക്കുന്ന പ്രദേശങ്ങളില്‍ പ്രത്യേക പട്രോളിംഗ് സ്ഥാപിക്കും. പൊതു സ്ഥലങ്ങളില്‍ സൈക്കിളുകളിലും ബൈക്കുകളിലും പിങ്ക് പോലീസ് പട്രോളിംഗ് കൂടുതല്‍ വിപുലീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നേരത്തെ ജനമൈത്രി ബീറ്റ്, വനിതാ പോലീസ് സെല്ലുകള്‍ എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ വൈവിധ്യവത്കരിക്കാനും ഡിജിപി ഉത്തരവിട്ടിരുന്നു.
Tags