അഫ്ഗാനിൽ ഭീകരാക്രമണം; വ്യോമസേന പൈലറ്റ് കൊല്ലപ്പെട്ടു

കാബൂൾ : അഫ്ഗാനിസ്താനിലുണ്ടായ താലിബാൻ ഭീകരാക്രമണത്തിൽ വ്യോമസേന പൈലറ്റ് കൊല്ലപ്പെട്ടു. യുഎച്ച് 60 ബ്ലാക്ക് ഹോക്ക് ഹെലികോപ്റ്റർ പരിശീലകനായ ഹമീദുള്ള അസീമിയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ അഞ്ച് പേർക്ക് പരിക്കേറ്റു. വൈകീട്ടോടെയായിരുന്നു സംഭവം. അസീമി സഞ്ചരിച്ച വാഹനത്തിൽ ഘടിപ്പിച്ചിരുന്ന ബോംബ് പൊട്ടിത്തെറിക്കുകയായിരുന്നു. വഴിയാത്രികരായ അഞ്ച് പേർക്കാണ് പരിക്കേറ്റത്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നാല് വർഷം മുൻപാണ് അസീമി വ്യോമസേനയിൽ ചേർന്നത്. കഴിഞ്ഞ ഏതാനും നാളുകളായി അസീമി താലിബാൻ ഭീഷണി നേരിടുന്നുണ്ട്. ഇതേ തുടർന്ന് അദ്ദേഹവും കുടുംബവും കാബൂളിലേക്ക് താമസം മാറിയിരുന്നു. അഫ്ഗാനിൽ ഇതുവരെയുണ്ടായ വ്യോമാക്രമണങ്ങളിൽ ഏഴോളം വ്യോമസേന പൈലറ്റുമാരാണ് കൊല്ലപ്പെട്ടത്.
Tags