മലപ്പുറം ; മൊബൈൽ ഇല്ലാത്തതിന്റെ പേരിൽ പഠനം മുടങ്ങിയിരുന്ന പത്താം ക്ലാസുകാരിയ്‌ക്ക് അപ്രതീക്ഷിത സമ്മാനവുമായി നടനും , എം പി യുമായ സുരേഷ ഗോപി . പള്ളിക്കല്‍ പഞ്ചായത്തിലെ ചെട്ടിയാര്‍മാട് സ്വദേശിനിയായ പത്താംക്ലാസ് വിദ്യാർത്ഥിനി അരുന്ധതിയെ തേടിയാണ് സുരേഷ് ഗോപി എത്തിയത് .
ദിവസങ്ങള്‍ക്ക് മുമ്പാണ് തനിക്ക് പഠിക്കാന്‍ മൊബൈൽ ഫോണില്ലെന്ന് പറയാനായി അരുന്ധതി സുരേഷ്‌ഗോപി എംപിയെ ഫോണില്‍ വിളിച്ചത്. എല്ലാത്തിനും വഴിയുണ്ടാക്കാമെന്ന് പറഞ്ഞ് ആശ്വസിപ്പിച്ച് അദ്ദേഹം ഫോണ്‍ സംഭാഷണം അവസാനിപ്പിച്ചു. എങ്കിലും മൊബൈല്‍ ഫോണുമായി അദ്ദേഹം നേരിട്ടെത്തുമെന്ന് അരുന്ധതി പ്രതീക്ഷിച്ചില്ല.
എന്നാൽ മൊബൈല്‍ ഫോണുമായി അരുന്ധതിയെ കാണാന്‍ അദ്ദേഹം നേരിട്ടെത്തുകയായിരുന്നു . ഫോണിനൊപ്പം പലഹാരങ്ങളും സമ്മാനിച്ചു. പൂര്‍ത്തിയാകാത്ത അരുന്ധതിയുടെ വീടിന്റെ പണി പൂര്‍ത്തിയാക്കാന്‍ തന്റെ ട്രസ്റ്റ് സഹായിക്കുമെന്നും ഉറപ്പു നൽകിയാണ് അദ്ദേഹം മടങ്ങിയത്.