സംസ്ഥാനത്തെ കൊവിഡ് സാഹചര്യം വിലയിരുത്തി നിര്‍ദേശങ്ങളുമായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ആശങ്കപ്പെടേണ്ട കാര്യമില്ലെങ്കിലും അതീവ ജാഗ്രത വേണമെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. രാജ്യത്ത് ഏറ്റവും കുറവ് മരണനിരക്ക് കുറവ് കേരളത്തിലാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ആരോഗ്യമന്ത്രിയുടെ വാക്കുകള്‍;
കേരളത്തില്‍ രണ്ടാം തരംഗം ഏപ്രില്‍ മാസം പകുതിയോടെയാണ് ആരംഭിച്ചത്. മെയ് 12നാണ് പ്രതിദിന കേസുകളില്‍ വര്‍ധനവുണ്ടായത്. അതിന് ശേഷം രോഗബാധ കുറയ്ക്കാനുള്ള തീവ്രശ്രമങ്ങളാണ് നടന്നത്. ഇപ്പോഴത്തെ രോഗബാധയുടെ വര്‍ധവിനെ പ്രതിരോധിക്കാനുളള ശ്രമങ്ങളുടെ ഭാഗമായാണ് ജാഗ്രത കൂടുതല്‍ വേണമെന്ന് ഈ ഘട്ടത്തില്‍ നിര്‍ദേശിക്കാനുള്ളത്.
ഇന്ത്യയില്‍ ഏറ്റവും കുറവ് മരണനിരക്കാണ് കേരളത്തിലേത്. .05 ആണ് മരണനിരക്ക്. ഐസിഎംആറിന്റെ ഏറ്റവും ഒടുവിലത്തെ പഠനത്തില്‍ കേരളത്തിന്റെ 50 ശതമാനത്തില്‍ താഴെ ആളുകള്‍ക്ക് മാത്രമാണ് കൊവിഡ് ബാധിച്ചത് എന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഇന്ത്യയിലെ സംസ്ഥാനങ്ങളില്‍ ജനസാന്ദ്രതയില്‍ മൂന്നാമത് നില്‍ക്കുന്ന സംസ്ഥാനമാണ് കേരളം. ദേശീയ ശരാശരിയുടെ ഏകദേശം ഇരട്ടിയോളമാണ് സംസ്ഥാനത്തെ ജനസാന്ദ്രത. അതിനാല്‍ രോഗവ്യാപനത്തിനുള്ള സാധ്യതയും കൂടുതലാണ്. കേരളത്തിലെ ജനങ്ങളുടെ ജീവിത ശൈലി രോഗങ്ങളടക്കം രോഗബാധ കൂടുന്നതിന് ഘടകമാകുന്നു.
ഈ സാഹചര്യത്തില്‍ കുട്ടികളെ കൂടുതലായി ശ്രദ്ധിക്കണം. വ്യക്തിപരമായ ജാഗ്രതായാണ് പ്രധാനം. മാസ്‌ക് ഉപയോഗത്തില്‍ വീഴ്ച വരുത്താന്‍ പാടില്ല. സന്ദര്‍ശനങ്ങള്‍ പരമാവധി ഒഴിവാക്കണം. സെപ്തംബര്‍ 30 ഓടെ ആദ്യ ഡോസ് വാക്‌സിന്‍ എല്ലാവര്‍ക്കും നല്‍കാനാണ് സര്‍ക്കാരിന്റെ ശ്രമം. ഒരു കോടി ഡോസ് വാക്‌സിന്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. 50ഓക്‌സിജന്‍ ബെഡില്‍ കൂടുതലുള്ള എല്ലാ ആശുപത്രികളിലും ഓക്‌സിജന്‍ പ്ലാന്റുകള്‍ സ്ഥാപിക്കുന്നത് ഉറപ്പാക്കിക്കൊണ്ടിരിക്കുകയാണ.്
18 വയസിന് മുകളില്‍ പ്രായമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് പുറത്ത് പഠിക്കാന്‍ പോകുന്നതടക്കം പരിഗണിച്ച് മുന്‍ഗണനാ വിഭാഗത്തില്‍ ഉള്‍പ്പെടുത്തി വാക്‌സിന്‍ എടുത്തുകൊണ്ടിരിക്കുകയാണ്. കുട്ടികള്‍ക്കുള്ള വാക്‌സിനേഷനും ഉടന്‍ കാര്യക്ഷമമാക്കും. കാസര്‍ഗോഡ് ജില്ലയിലെ മെഡിക്കല്‍ പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തും. പരീക്ഷകളുമായി ബന്ധപ്പെട്ട് വിദ്യാര്‍ത്ഥികള്‍ക്ക് സുരക്ഷ ഉറപ്പാക്കാനായി വിദ്യാഭ്യാസ മന്ത്രിയുമായി ചര്‍ച്ച നടത്തിയിട്ടുണ്ട്. ആരോഗ്യമന്ത്രി പറഞ്ഞു.