കൊൽക്കത്ത പശ്ചിമ ബംഗാളിൽ കേരളത്തിൽ നിന്നും കൊണ്ടുവന്ന മാരക രാസവസ്തുവുമായി യുവാക്കൾ അറസ്റ്റിൽ

കൊൽക്കത്ത : പശ്ചിമ ബംഗാളിൽ കേരളത്തിൽ നിന്നും കൊണ്ടുവന്ന മാരക രാസവസ്തുവുമായി യുവാക്കൾ അറസ്റ്റിൽ. കാലിഫോർണിയം എന്ന രാസവസ്തുവുമായി ഹൂഗ്ലി സ്വദേശികളായ സയ്ലൻ കർമാകർ, അസിത് ഗോഷ് എന്നിവരെയാണ് സിഐഡി അറസ്റ്റ് ചെയ്തത്. രാവിലെയായിരുന്നു സംഭവം. കൊൽക്കത്ത വിമാനത്താവളത്തിൽ നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. കാലിഫോർണിയവുമായി രണ്ട് പേർ വിമാനത്താവളത്തിൽ എത്തുമെന്ന് സിഐഡിയ്‌ക്ക് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ നിർണായക നീക്കത്തിനൊടുവിലാണ് ഇവരെ പിടികൂടിയത്. 250 ഗ്രാം കാലിഫോർണിയവും പിടിച്ചെടുത്തു. ചാര നിറത്തിലുള്ള നാല് കല്ലുകളാണ് ഇവരുടെ പക്കൽ ഉണ്ടായിരുന്നത്. ഇതിന് വിപണിയിൽ ലക്ഷങ്ങൾ വിലവരുമെന്ന് അന്വേഷണ സംഘം അറിയിച്ചു. ആണവ നിലയങ്ങളിൽ മാത്രം ഉപയോഗിച്ച് പോരുന്ന ഉഗ്രശേഷിയുള്ള രാസവസ്തുവാണ് കാലിഫോർണിയം. കേരളത്തിൽ നിന്നുമാണ് കാലിഫോർണിയം ലഭിച്ചതെന്നാണ് പ്രതികൾ മൊഴി നൽകിയിരിക്കുന്നത്. സംഭവത്തിൽ സിഐഡി അന്വേഷണം ആരംഭിച്ചു.
Tags