പിന്നിട്ട ഒരു വർഷക്കാലം ലോകമാതാവായ ചെട്ടികുളങ്ങര ഭഗവതിയ്ക്ക് തൃപ്പാദസേവ ചെയ്തതിന്റെ പുണ്യവും യശസും പേറി ക്ഷേത്ര പുറപ്പെടാ മേൽശാന്തി ബ്രഹ്മശ്രീ കെ എസ് വിജയൻ നമ്പൂതിരി നാളെ രാത്രി അത്താഴപൂജയ്ക്കുശേഷം ശ്രീകോവിൽ നടയടച്ച് താക്കോൽ ക്ഷേത്രം ശ്രീകാര്യത്തിന് കൈമാറി ക്ഷേത്ര ഭരണ സാരഥ്യം വഹിക്കുന്ന പതിമൂന്ന് കരക്കാരുടെ ഏകീകൃത സംഘടനയായ ശ്രീദേവി വിലാസം ഹിന്ദുമത കൺവൻഷനോടും, കരനാഥന്മാരോടും, ഭക്തരോടും യാത്രപറഞ്ഞു, ക്ഷേത്ര തന്ത്രിയെ വണങ്ങി അനുവാദത്തോടെ അദ്ദേഹം നടയിറങ്ങുന്നു. ആരോഗ്യവും സമൃദ്ധിയും ഉള്ള ജീവിതം നൽകുവാൻ സര്‍വ്വൈശ്വര്യസ്വരൂപിണിയും, സര്‍വ്വദുഃഖനിവാരിണിയുമായ ചെട്ടിക്കുളങ്ങര അമ്മയുടെ അനുഗ്രഹം തിരുമേനിക്ക് എപ്പോഴും ഉണ്ടാകുമാറാകട്ടെ.
ചെട്ടികുളങ്ങര പഞ്ചായത്ത് മുഴുവൻ കോവിഡ് അതീവ നിയന്ത്രണ മേഖലയായി പ്രഖ്യാപിച്ചതിനാൽ ആചാരപരമായ ചടങ്ങുകൾ മാത്രമായി നടക്കും. ക്ഷേത്രത്തിലേക്ക് ഭക്തജനങ്ങൾക്ക് പ്രവേശനം ഉണ്ടായിരിക്കുന്നതല്ല