അഫ്ഗാനിസ്താനിലെ മാറിയ സാഹചര്യം ഇന്ത്യക്ക് വെല്ലുവിളി; വ്യത്യസ്ത സൈനികസംഘങ്ങളെ രൂപീകരിക്കും : രാജ് നാഥ് സിംഗ്

താലിബാന്‍ അഫ്ഗാനിസ്താനിൽ ഭരണം പിടിച്ചെടുത്തത് മുതല്‍ രാജ്യത്തെ മാറിയ സാഹചര്യം ഇന്ത്യക്ക് വെല്ലുവിളിയെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. അതിനാൽ ഇന്ത്യ നയം പുനഃപരിശോധിക്കാന്‍ നിര്‍ബന്ധിക്കപ്പെട്ടിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

മാറിയ സാഹചര്യത്തില്‍ വ്യത്യസ്ത സൈനികസംഘങ്ങളെ രൂപീകരിക്കുന്നത് പ്രതിരോധമന്ത്രാലയം പരിഗണിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വേഗത്തില്‍ തീരുമാനമെടുക്കാനും ഒപ്പം കൂടുതല്‍ സംഘങ്ങളെ രൂപീകരിക്കാനും നീക്കങ്ങള്‍ ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഇതിനിടെ വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കര്‍ യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനുമായി അഫ്ഗാനിസ്താനിലെ സ്ഥിതിവിശേഷങ്ങള്‍ ചര്‍ച്ച ചെയ്തിരുന്നു. കാബൂള്‍ വിമാനത്താവളത്തില്‍ ഭീകരാക്രമത്തില്‍ 13 അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടത്തിന് പിന്നാലെയാണ് ചര്‍ച്ച നടത്തിയത്.

അതേസമയം കാബൂള്‍ ബോംബ് സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ ഭീകരതയ്‌ക്കെതിരേ ലോകരാഷ്ട്രങ്ങള്‍ ഒന്നിക്കേണ്ട സമയം അതിക്രമിച്ചുവെന്നായിരുന്നു പ്രധാനമന്ത്രി നിലപാട് അറിയിച്ചത്.
Tags