നടൻ മണിയൻപിള്ള രാജുവിൻ്റെ വീട്ടിലെത്തി ഭക്ഷ്യമന്ത്രി ഓണക്കിറ്റ് നൽകിയത് വിവാദത്തിൽ

നടൻ മണിയൻപിള്ള രാജുവിൻ്റെ വീട്ടിലെത്തി ഭക്ഷ്യമന്ത്രി ഓണക്കിറ്റ് നൽകിയത് വിവാദത്തിൽ. ഭക്ഷ്യവകുപ്പിന്റെ തന്നെ ഉത്തരവ് ലംഘിച്ചുള്ളതാണ് മന്ത്രിയുടെ നടപടി എന്ന് റേഷൻ ഡീലർമാർ ആരോപിച്ചു. അതേസമയം വിവാദം അനാവശ്യമാണെന്നാണ് മന്ത്രി ജി.ആർ.അനിൽ വ്യക്തമാക്കി. പാവപ്പെട്ടവർക്കാണ് ആദ്യം കിറ്റുകൾ വിതരണം ചെയ്യുന്നത്. മുൻഗണനാ ഇതരവിഭാഗത്തിലുള്ള വെള്ളകാർഡുഡടമകൾക്ക് 13 മുതലാണ് വിതരണം. ഈ രീതിയിലാണ് റേഷൻകടകളിലെ ഇ പോസ് മെഷിനും ക്രമീകരിച്ചിരിക്കുന്നതിനാൽ ഷെഡ്യൾ തെറ്റിക്കാൻ റേഷൻകടക്കാർക്കും കഴിയില്ല. ഇതിനിടെയാണ് വെള്ളക്കാർഡ് ഉടമയായ മണിയൻപിള്ള രാജുവിന്റെ വീട്ടിലെത്തി മന്ത്രി കിറ്റ് നൽകിയത്എന്നാൽ ഭക്ഷ്യവകുപ്പുമായി എപ്പോഴും സഹകരിക്കുന്ന ആളെന്ന നിലയിലാണ് രാജുവിന്റെ വീട്ടിലെത്തി കിറ്റ് നൽകിയതെന്നാണ് മന്ത്രിയുടെ വിശദീകരണം. കഴിഞ്ഞ ശനിയാഴ്ച മുതൽ തുടങ്ങിയ ഓണക്കിറ്റ് വിതരണം 16 വരെയാണ് നടക്കുക. പ്രമുഖരെ ഉൾപ്പെടുത്തി ഓണക്കിറ്റ് വിതരണത്തിന്റ ഉദ്ഘാടനഫോട്ടോ റേഷൻകടയുമടകൾ എടുക്കണമെന്ന മന്ത്രിയുടെ നിർദ്ദേശം വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് ഭക്ഷ്യവകുപ്പ് പുറപ്പെടുവിച്ച ഷെഡ്യൾ മന്ത്രി തന്നെ തെറ്റിച്ചെന്ന് ആക്ഷേപം.
Tags