പെരിയ ഇരട്ടക്കൊല: സിബിഐ അന്വേഷണം നാലുമാസത്തിനകം പൂര്‍ത്തിയാക്കണമെന്ന് ഹൈക്കോടതി ഉത്തരവ്
August 04, 2021
കൊച്ചി: പെരിയ ഇരട്ടക്കൊലക്കേസില്‍ സിബിഐ നടത്തിവരുന്ന തുടരന്വേഷണം നാലുമാസത്തിനകം പൂര്‍ത്തിയാക്കാന്‍ ഹൈക്കോടതി ഉത്തരവ്. കേസിലെ 11-ാം പ്രതിയായ കാസര്‍ഗോഡ് പെരിയ സ്വദേശി കുട്ടനെന്നു വിളിക്കുന്ന പ്രദീപ് നല്‍കിയ ജാമ്യാപേക്ഷ തള്ളിയാണ് ജസ്റ്റീസ് ആര്‍. നാരായണ പിഷാരടിയുടെ ഉത്തരവ്.
പ്രദീപ് ഉള്‍പ്പെടെ കേസിലെ മുഴുവന്‍ പ്രതികളും രണ്ടു വര്‍ഷമായി ജയിലിലാണ്. അനന്തമായി ഇവരെ തടവിലിടാനാവില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.
Tags