സ്കൂളിലേക്ക് വരാൻ കുട്ടികളെ നിർബന്ധിക്കില്ലെന്ന് ഡൽഹി ഉപമുഖ്യമന്ത്രി

സ്കൂളുകൾ തുറന്നെങ്കിലും ക്ലാസിൽ വരാൻ കുട്ടികളെ ആരെയും നിർബന്ധിക്കില്ലെന്ന് ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ. ക്ലാസിലേക്ക് വരാൻ താത്പര്യമില്ലാത്ത കുട്ടികൾക്ക് ഓൺലൈൻ ക്ലാസിൽ പങ്കെടുക്കാനുള്ള അനുവാദം നൽകുമെന്നും സിസോദിയ വ്യക്തമാക്കി. സെപ്തംബർ ഒന്ന് മുതൽ ഡൽഹിയിൽ 9-12 ക്ലാസുകളാണ് തുറക്കുക. കോച്ചിംഗ് ക്ലാസുകളും അടുത്ത മാസം മുതൽ ആരംഭിക്കും. (Delhi Government Reopening Schools)

സ്കൂളുകൾ ഘട്ടം ഘട്ടമായാണ് തുറക്കാൻ തീരുമാനിച്ചിട്ടുള്ളത്. ഒന്നാം തീയതി മുതൽ 9-12 ക്ലാസുകൾ മാത്രമേ തുറക്കൂ. ആറ് മുതൽ എട്ട് വരെയുള്ള ക്ലാസുകൾ അടുത്ത മാസം 8 ന് ആരംഭിക്കും. മറ്റ് ക്ലാസുകൾ എപ്പോൾ തുറക്കണമെന്ന് പിന്നീട് തീരുമാനിക്കും.

കൊവിഡ് സാഹചര്യം പരിശോധിച്ച് കൂടുതൽ കൂടുതൽ ക്ലാസുകൾ തുറക്കുന്ന കാര്യത്തിൽ സർക്കാർ തീരുമാനമെടുക്കും. സ്‌കൂളുകൾ തുറന്ന് പ്രവർത്തിക്കാനുള്ള മാനദണ്ഡങ്ങൾ സർക്കാർ നേരത്തെ പുറത്തിറക്കിയിരുന്നു. കൊവിഡ് കേസുകൾ കുറഞ്ഞ സാഹചര്യത്തിൽ സംസ്ഥാനത്തെ കടകൾക്കും,

മാളുകൾക്കും,റസ്റ്റോറന്റുകൾക്കും തുറന്ന് പ്രവർത്തിക്കാൻ സർക്കാർ അനുമതി നൽകി. നിലവിൽ കടകൾക്ക് രാത്രി 8 മണിവരെ തുറന്ന് പ്രവർത്തിക്കാനാണ് അനുമതിയുള്ളത്.
Tags