സർക്കാരിന്റെ ഇ-സഞ്ജീവനി പോർട്ടൽ വഴി ഡോക്ടർമാർക്ക് മുന്നിൽ നഗ്നത പ്രദർശിപ്പിച്ച യുവാവ് അറസ്റ്റിൽ

ആലപ്പുഴ : ഇ-സഞ്ജീവനി പോർട്ടൽ വഴി ഡോക്ടർമാർക്ക് മുന്നിൽ നഗ്നത പ്രദർശിപ്പിച്ച യുവാവ് അറസ്റ്റിൽ . തൃശ്ശൂർ ജില്ലയിൽ മണലൂർ പഞ്ചായത്ത് വാർഡ് 8-ൽ കെ എസ് ഇ ബി സബ് സ്റ്റേഷന് സമീപം കരിപ്പയിൽ വീട്ടിൽ സഞ്ജയ് കെ ആർ (25) ആണ് അറസ്റ്റിലായത്.

കൊറോണ വ്യാപനത്തെ തുടർന്ന് ജനങ്ങൾക്ക് മെഡിക്കൽ സേവനം ലഭ്യമാക്കാനായി സർക്കാർ എർപ്പെടുത്തിയ ടെലി മെഡിസിൻ പദ്ധതിയായ ഇ സഞ്ജീവനിയിലൂടെ ഇയാൾ അശ്ലീല സംഭാഷണങ്ങൾ നടത്തുകയും , നഗ്നത പ്രദർശിപ്പിക്കുകയുമായിരുന്നു .

രോഗിയാണന്ന വ്യാജേന ഇ-സഞ്ജീവനി പോർട്ടലിൽ രജിസ്റ്റർ ചെയ്ത ശേഷം ഓൺലൈനിലൂടെ അഭിമുഖത്തിനെത്തുന്ന ഡോക്ടറോടായിരുന്നു അപമര്യാദയായ പെരുമാറ്റം . വനിതാ ഡോക്ടർമാർക്ക് സ്ഥിരം ശല്യമായതിനെ തുടർന്ന് വിവിധ ജില്ലകളിൽ നിന്നും പരാതി ഉയർന്നിരുന്നു.

ആലപ്പുഴ ജില്ലയിലെ വനിതാ ഡോക്ടർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ മൂന്നു ദിവസങ്ങളിലായി ഇ-സഞ്ജീവനി പോർട്ടൽ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിൽ പ്രതിയുടെ ഉറവിടം മനസ്സിലാക്കി.

തുടർന്ന് ഇന്റർനെറ്റ് സേവനദാതാക്കളിൽ നിന്നും ലഭ്യമാക്കിയ വിവരങ്ങളിൽ പ്രതിയെ തിരിച്ചറിഞ്ഞു അറസ്റ്റ് ചെയ്യുകയായിരുന്നു.. ഇയാളിൽ നിന്നും മൊബൈൽ ഫോൺ, ലാപ്ടോപ്പ് എന്നിവ കണ്ടെടുത്തു.
Tags