കോഴിക്കോട്: കുന്നമംഗലത്ത് 18.7 കിലോ കഞ്ചാവുമായി രണ്ടു പേര്‍ പിടിയില്‍. കഞ്ചാവുമായി കാറിൽ വയനാട്ടിലേക്ക് പോകുന്നതിനിടെയാണ് തൃശൂർ മുല്ലശേരി സ്വദേശിനി ലീന (43), പട്ടാമ്പി സ്വദേശി സനൽ (36) എന്നിവരെ പോലീസ് പിടികൂടിയത്. ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡിന്റെ നിരീക്ഷണത്തിലായിരുന്ന ഇവരെ രാവിലെ കുന്നമംഗലം വയനാട് റോഡില്‍ കാര്‍ തടഞ്ഞുനിര്‍ത്തി പൊലീസ് നടത്തിയ പരിശോധനയിലാണ് പിടികൂടിയത്.
കാറിനകത്ത് സൂക്ഷിച്ച നിലയിലിരുന്നു കഞ്ചാവ്. കാറും പൊലീസ് കസ്റ്റഡിയിലെടുത്തു. കാറിന്റെ നമ്പർ വ്യാജമെന്ന് പൊലീസ് കണ്ടെത്തി. തൃശൂരില്‍ ബ്യൂട്ടിപാര്‍ലര്‍ നടത്തിയിരുന്ന ലീനയും ബേക്കറി ജീവനക്കാരനായ സനലും ലോക്ഡൗണിലാണ് കഞ്ചാവ് കടത്തൽ ആരംഭിച്ചതെന്ന് പോലീസ് പറയുന്നു.