അർജുൻ ആയങ്കിക്ക് കർശന ഉപാധികളോടെ ജാമ്യം അനുവദിച്ചു

കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്ത് കേസിലെ മുഖ്യ പ്രതിയായ അര്‍ജുന്‍ ആയങ്കിക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. കർശന ഉപാധികളോടെയാണ് കോടതി ജാമ്യം അനുവദിച്ചത്. മൂന്ന് മാസത്തേക്ക് കണ്ണൂർ ജില്ലയിൽ പ്രവേശിക്കരുതെന്നും മാസത്തിൽ രണ്ട തവണ അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണമെന്നും വ്യവസ്ഥ.

അതേസമയം കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ടി.പി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതി കൊടി സുനിയുടെ ഫോണ്‍ വിളിയില്‍ കസ്റ്റംസ് അന്വേഷണം തുടങ്ങിയിരുന്നു . ഫോണ്‍ വിശദാംശങ്ങള്‍ തേടി കസ്റ്റംസ് ജയില്‍ അധികൃതര്‍ക്ക് കത്ത് നല്‍കിയിരുന്നു.

കൊടി സുനിയില്‍ നിന്ന് പിടിച്ചെടുത്ത ഫോണ്‍, സിം കാര്‍ഡ് എന്നിവയുടെ നമ്പര്‍ അടക്കമുള്ള വിവരങ്ങളാണ് കസ്റ്റംസ് തേടിയത്. കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസ്് അട്ടിമറിക്കാന്‍ കൊടി സുനി ഇടപെടുന്നതായി കസ്റ്റംസ് സംശയിക്കുന്നത്. ഇക്കാര്യത്തില്‍ വിശദമായ അന്വേഷണം നടത്താനാണ് കസ്റ്റംസ് ഉദ്യോഗസ്ഥരുടെ തീരുമാനം.
Tags