തന്നെ സ്ഥാനത്ത് നിന്നും മാറ്റിയതല്ലെന്നും തീരുമാനം സ്വന്തം താത്പര്യമാണെന്നും മുൻ മുഖ്യതെരഞ്ഞെടുപ്പ് ഓഫിസർ ടീക്കാറാം മീണ.
സംസ്ഥാനത്ത് കള്ളവോട്ടില്ലെന്നും സൽപ്പേരിന് കളങ്കം ചാർത്താനുള്ള ആരോപണമാണ് കള്ളവോട്ടെന്നും ടീക്കാറാം മീണ പറഞ്ഞു. ഇത്തവണ ഒരു പരാതിയുമുണ്ടായില്ലെന്നും ഒരു കാര്യവും അവിഹിതമായി ചെയ്യാൻ സർക്കാർ നിർബന്ധിച്ചിട്ടില്ലെന്നും ടീക്കാറാം മീണ വ്യക്തമാക്കി. പടിയിറങ്ങുന്നത് സന്തോഷത്തോടെയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സംസ്ഥാനത്ത് ഐഎഎസ് തലപ്പത്ത് നടത്തിയ വൻ അഴിച്ചുപണിയുടെ ഭാഗമായാണ് ഇപ്പോൾ മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസറെ മാറ്റിയത്. ഈ സ്ഥാനത്ത് നിന്ന് ടീക്കാറാം മീണയെ മാറ്റി പകരം സഞ്ജയ് കൗളിനെ മുഖ്യതെരഞ്ഞെടുപ്പ് ഓഫിസറായി നിയമിച്ചു.