ലോക്ഡൗണിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ച് മുഖ്യമന്ത്രി; ടി.പി.ആർ കൂടുതലുള്ളിടത്ത് തിങ്കളാഴ്ച തുറക്കാം temples

ടി.പി.ആര്‍ നിരക്ക് കൂടിയ ഡി വിഭാഗത്തില്‍പ്പെട്ട പ്രദേശങ്ങളില്‍ കടകള്‍ തുറക്കാമെന്ന് മുഖ്യമന്ത്രി. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടാണ് കടകള്‍ പ്രവര്‍ത്തിക്കേണ്ടത്. ബലിപെരുന്നാള്‍ പ്രമാണിച്ച്‌ എ,ബി,സി കാറ്റഗറിയില്‍പ്പെട്ട പ്രദേശങ്ങളില്‍ തിങ്കള്‍, ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ കടകള്‍ തുറക്കാന്‍ നേരത്തെ അനുമതി നല്‍കിയിരുന്നു.

എ,ബി കാറ്റഗറിയില്‍ ഇലക്‌ട്രോണിക് ഷോപ്പുകള്‍, വീട്ടുപകരണങ്ങള്‍ വില്‍ക്കുന്ന കടകള്‍ തുറക്കാന്‍ അനുമതി നല്‍കി. ആരാധനാലയങ്ങളില്‍ വിശേഷദിവസങ്ങളില്‍ 40 പേര്‍ക്ക് പ്രവേശനം അനുവദിക്കും. ഒരു ഡോസ് വാക്‌സിനെങ്കിലും എടുത്തവര്‍ക്കാണ് പ്രവേശനം അനുവദിക്കുക.

എ,ബി കാറ്റഗറിയില്‍പ്പെട്ട സ്ഥലങ്ങളില്‍ ബ്യൂട്ടി പാര്‍ലറുകള്‍, ബാര്‍ബര്‍ ഷോപ്പ് എന്നിവ പ്രവര്‍ത്തിക്കാം.

എ, ബി കാറ്റഗറിയില്‍ സിനിമ ഷൂട്ടിങ്ങിനും അനുമതിയുണ്ട്. ഇവിടെയും ഒരു ഡോസ് വാക്‌സിനെങ്കിലും എടുത്തവര്‍ക്കാണ് പ്രവേശനത്തിന് അനുമതി
Tags