ആശുപത്രികളിലും മാനസികാരോഗ്യ കേന്ദ്രങ്ങളിലും പാർപ്പിച്ചിരിക്കുന്ന മാനസിക വെല്ലുവിളി നേരിടുന്ന അന്തേവാസികൾക്ക് വാക്സിനേഷൻ ഉറപ്പാക്കണമെന്ന് സുപ്രിംകോടതി. ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് കേന്ദ്രസർക്കാരിന് നിർദേശം നൽകിയത്. Supreme Court

ആശുപത്രികളിലും മാനസികാരോഗ്യ കേന്ദ്രങ്ങളിലും പാർപ്പിച്ചിരിക്കുന്ന മാനസിക വെല്ലുവിളി നേരിടുന്ന അന്തേവാസികൾക്ക് വാക്സിനേഷൻ ഉറപ്പാക്കണമെന്ന് സുപ്രിംകോടതി. ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് കേന്ദ്രസർക്കാരിന് നിർദേശം നൽകിയത്.

മാനസിക വെല്ലുവിളി നേരിടുന്ന അന്തേവാസികൾക്ക് മുഖ്യ പരിഗണന നൽകുമെന്നും, വാക്സിനേഷന് പദ്ധതി തയാറാക്കുമെന്നുമുള്ള അഡിഷണൽ സോളിസിറ്റർ ജനറൽ മാധവി ദിവാൻ നൽകിയ ഉറപ്പ് കോടതി രേഖപ്പെടുത്തി. മാനസിക വെല്ലുവിളി നേരിടുന്നരുടെ വാക്സിനേഷനിൽ സംസ്ഥാന സർക്കാരുകൾ സഹകരിക്കണമെന്നും സുപ്രിംകോടതി നിർദേശിച്ചു.

രോഗം ഭേദമായിട്ടും മാനസികാരോഗ്യ കേന്ദ്രങ്ങളിൽ കഴിയുന്നവരും ഇപ്പോഴും ചികിത്സ വേണ്ടവരുമായവരുടെ കണക്കുകളിലെ അപാകത ഉടൻ പരിഹരിക്കണം. സുപ്രധാന വിഷയമായതിനാൽ ഇത് ഗൗരവകരമായി എടുക്കുകയാണ്. മൂന്നാഴ്ചയ്ക്ക് ശേഷം കേസ് വീണ്ടും പരിഗണിക്കുമെന്നും കോടതി പറഞ്ഞു.

രോഗം ഭേദമായിട്ടും സാമൂഹിക ബഹിഷ്​കരണം ഭയന്ന്​ പതിനായിരത്തോളം പേർ രാജ്യത്തെ മനസികാരോഗ്യ കേന്ദ്രങ്ങളിൽ കഴിയുകയാണെന്ന് ചൂണ്ടിക്കാട്ടി അഭിഭാഷകനായ ഗൗരവ് ബൻസാൽ സമർപ്പിച്ച ഹർജി പരിഗണിക്കുകയായിരുന്നു കോടതി.
Tags