പാലക്കാട് കടയുടമ ആത്മഹത്യ ചെയ്ത നിലയിൽ; തൊഴിൽ പ്രതിസന്ധിയെത്തുടർന്നെന്ന് ബന്ധുക്കൾ sucide

പാലക്കാട്; ലൈറ്റ് ആന്റ് സൗണ്ട് കടയുടമ ആത്മഹത്യ ചെയ്ത നിലയിൽ. പാലക്കാട് വെണ്ണക്കര പൊന്നുമണി ലൈറ്റ് ആന്റ് സൗണ്ട് ഉടമ പൊന്നുമണിയാണ് ഇന്ന് പുലർച്ചെ ആത്മഹത്യ ചെയ്തത്. വീടിനുള്ളിൽ വിഷം കഴിച്ച നിലയിലാണ് ഇയാളെ കണ്ടെത്തിയത്. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൊവിഡും തുടർന്നുണ്ടായ ലോക്ക്ഡൗണും കാരണം കഴിഞ്ഞ രണ്ട് വർഷമായി കടുത്ത സാമ്പത്തിക പ്രതിസന്ധി ഇയാൾ നേരിട്ടിരുന്നു. ഇതിൽ മനം മടുത്താണ് ആത്മഹത്യ ചെയ്തതെന്ന് ബന്ധുക്കൾ പറഞ്ഞു.

അശാസ്ത്രീയമായ ലോക്ക്ഡൗണിനെതിരെ നേരത്തെ വ്യാപാരികളും രംഗത്തു വന്നിരുന്നു. മാസങ്ങളായി കടകൾ പലതും പൂട്ടികിടക്കുകയാണ്. പല കടയുടമകളും കടക്കെണിയിലാണ്. പലരും ആത്മഹത്യയുടെ വക്കിലാണെന്ന് കഴിഞ്ഞ ദിവസങ്ങളിൽ വ്യാപാരികൾ നടത്തിയ പ്രതിഷേധത്തിൽ മാധ്യമങ്ങൾക്കു മുന്നിൽ കണ്ണുനീരോടെ പറഞ്ഞിരുന്നു.
Tags