ശബരിമല: കർക്കടക മാസ പൂജകൾക്കായി ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്രനട തുറന്നു. വൈകുന്നേരം 5 മണിക്ക് ക്ഷേത്രതന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാർമ്മികത്വത്തിൽ ക്ഷേത്ര മേൽശാന്തി വി.കെ.ജയരാജ് പോറ്റി ക്ഷേത്രനട തുറന്ന് ദീപങ്ങൾ തെളിച്ചു
നാളെ പുലർച്ചെ 5 മണിക്ക് ശ്രീകോവിൽ നട തുറന്ന് അഭിഷേകം നടത്തും. കർക്കടകമാസ പൂജയ്ക്കായി നട തുറന്നിരിക്കുന്ന ദിവസങ്ങളിൽ 5000 ഭക്തർക്ക് വീതം ദർശനത്തിനായി അവസരം. നൽകിയിട്ടുണ്ട്. നെയ്യഭിഷേകം, ഉദയാസ്തമന പൂജ, കളഭാഭിഷേകം, 25 കലശാഭിഷേകം,,പടിപൂജ എന്നിവ കർക്കിടക മാസ പൂജകൾക്കായി ക്ഷേത്രനട തുറന്നിരിക്കുന്ന 5 ദിവസങ്ങളിലും ഉണ്ടാകും. പൂജകൾ പൂർത്തിയാക്കി ജൂലൈ 21 ന് രാത്രി ഹരിവരാസനം പാടി ക്ഷേത്രനട അടയ്ക്കും. അതേസമയം ദര്‍ശനത്തിനായി ബുക്കിംഗ് ലഭിക്കാത്ത ആരെയും മലകയറാന്‍ അനുവദിക്കുകയില്ല.