കോഴിക്കോട് ചേവായൂരിൽ മാനസിക അസ്വസ്ഥതയുള്ള യുവതിയെ നിർത്തിയിട്ട ബസിൽ വെച്ച് പീഡിപ്പിച്ചു. സംഭവത്തിൽ കുന്നമംഗലം സ്വദേശികളായ ഗോപിഷ്, മുഹമ്മദ് ഷമീർ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.
വീട്ടിൽ നിന്നും വഴക്കിട്ടിറങ്ങിയ യുവതിയുമായി പ്രതികൾ പരിചയം സ്ഥാപിച്ചാണ് ബസിലെത്തിച്ചത്. പീഡനത്തിന് ശേഷം പ്രതികൾ യുവതിയെ ഓട്ടോ സ്റ്റാൻഡിൽ ഇറക്കി വിടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.