ആന്ധ്ര – ഒഡിഷ തീരത്തെ ന്യൂനമർദ്ദം കാരണം അറബിക്കടലിൽ കാലവർഷ കാറ്റ് ശക്തമാണ്. ഇതിനാൽ കേരള തീരത്ത് ആകെ കടലാക്രമണ മുന്നറിയിപ്പുമുണ്ട്. മൽസ്യബന്ധന വിലക്കും നിലനിക്കുകയാണ്. ഈ മാസം 15 വരെയാണ് മഴ മുന്നറിയിപ്പുകൾ.
ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ താഴ്ന്ന പ്രദേശങ്ങൾ നദീതീരങ്ങൾ, ഉരുൾപൊട്ടൽ-മണ്ണിടിച്ചിൽ സാധ്യതയുള്ള മലയോര പ്രദേശങ്ങൾ തുടങ്ങിയ ഇടങ്ങളിലുള്ളവർ അതീവ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി . കൂടാതെ തദ്ദേശ സ്ഥാപനങ്ങളും സർക്കാർ സംവിധാനങ്ങളും അപകട സാധ്യത മുന്നിൽ കണ്ട് കൊണ്ടുള്ള തയ്യാറെടുപ്പുകൾ പൂർത്തീകരിക്കേണ്ടതാണെന്നും അറിയിപ്പുണ്ട്.