എംഎൽഎ പി പി ചിത്തരഞ്ജനെതിരെ വധഭീഷണി. കയ്യും കാലും വെട്ടി ആലപ്പുഴ മുനിസിപ്പാലിറ്റിക്ക് മുന്നിൽ വെയ്ക്കുമെന്നാണ് ഭീഷണി pp chitharanjan mla

ആലപ്പുഴ: എംഎൽഎ പി പി ചിത്തരഞ്ജനെതിരെ വധഭീഷണി. കയ്യും കാലും വെട്ടി ആലപ്പുഴ മുനിസിപ്പാലിറ്റിക്ക് മുന്നിൽ വെയ്ക്കുമെന്നാണ് ഭീഷണി. കുടുംബാംഗങ്ങൾക്ക് വിഷം നൽകി കൊല്ലുമെന്നും കത്തിൽ ഭീഷണി മുഴക്കിയിട്ടുണ്ട്. എംഎൽഎ ഹോസ്റ്റലിലാണ് കത്ത് ലഭിച്ചത്. എ എൻ ഷംസീർ, എ എ റഹിം എന്നിവർക്കും ഭീഷണിയുണ്ട്. മൂവാറ്റുപുഴ സ്വദേശി ബെന്നി മാർട്ടിൻ എന്നാണ് കത്തിൽ രേഖപ്പെടുത്തിയിരിക്കുന്നു.  സംഭവത്തിൽ മുഖ്യമന്ത്രിക്കും സ്പീക്കർക്കും എംഎൽഎ പരാതി നൽകി.
Tags