കൊറോണ നിയന്ത്രണങ്ങളിൽ ഇളവ് അനുവദിച്ചിട്ടുണ്ടെങ്കിലും പ്രോട്ടോക്കോൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്താൻ നഗരത്തിൽ പോലീസിനെ വിന്യസിക്കും . നിയന്ത്രണങ്ങൾ പാലിക്കാത്തവർക്കെതിരെ കർശന നടപടി ഉണ്ടാകും .മിഠായിത്തെരുവടക്കമുള്ള പ്രദേശങ്ങളിൽ പ്രവേശനം നിയന്ത്രിക്കാനും ആലോചനയുണ്ട് .
ബക്രീദ് പ്രമാണിച്ച് ലോക്ഡൗൺ ഇളവുനൽകിയതിനാൽ തിരക്കുവർധിക്കുമെന്നാണ് കണക്കുകൂട്ടൽ. ആളുകൾ കൂട്ടം കൂടുന്നിടമായതിനാൽ കുട്ടികളെ കൂട്ടി ഷോപ്പിങ്ങിന് വരുന്നത് ഉപേക്ഷിക്കണമെന്നും പോലീസ് നിർദേശമുണ്ട്.