ന്യൂഡൽഹി : പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിന് നാളെ തുടക്കമാവും Parliament

സമ്മേളത്തിന് മുൻപായി സർക്കാരും സ്പീക്കറും വിളിച്ച സർവകക്ഷി യോഗം ഇന്ന് ചേരും. പാർലമെന്ററി കാര്യമന്ത്രി പ്രഹ്‌ളാദ് ജോഷി വിളിച്ച സർവ്വകക്ഷി യോഗം രാവിലെ 11 മണിക്കാണ് ചേരുക. വൈകിട്ട് 4 മണിക്ക് ലോക്‌സഭ സ്പീക്കർ ഓം ബിർള വിളിച്ച സഭ നേതാക്കളുടെ യോഗവും നടക്കും.

പ്രധാനമന്ത്രി നരേന്ദ്ര മോദിയും സർവക്ഷി യോഗത്തിനെത്തിയേക്കും. എൻഡിഎ നേതാക്കളുടെ യോഗവും ഇന്ന് ചേരുന്നുണ്ട്. സഭയിൽ സ്വീകരിക്കേണ്ട നിലപാട് ചർച്ച ചെയ്യാൻ സോണിയ ഗാന്ധിയുടെ അദ്ധ്യക്ഷതയിൽ കോൺഗ്രസ് ലോക് സഭ എംപി മാരുടെ
യോഗവും വിളിച്ചിട്ടുണ്ട്.

ഓഗസ്റ്റ് 13 വരെയാണ് വർഷകാല സമ്മേളനം നിശ്ചയിച്ചിരിക്കുന്നത്. രാവിലെ 11 മുതൽ വൈകിട്ട് 6 വരെയാണ് ഇരു സഭകളും ചേരുക. വാക്‌സിൻ വിതരണം, കാർഷിക നിയമത്തിനെതിരായ സമരം, ജനസംഖ്യാ നിയന്ത്രണ ബിൽ, സാമ്പത്തികസ്ഥിതി ഉൾപ്പെടെയുള്ള വിഷയങ്ങൾ സഭയിൽ ചർച്ച ചെയ്യുമെന്നാണ് വിലയിരുത്തൽ.


Tags