പന്തീരാങ്കാവ് യുഎപിഎ കേസ്; എൻഐഎ അനുബന്ധ കുറ്റപത്രം സമർപ്പിച്ചു NIA
July 20, 2021
പന്തീരാങ്കാവ് യുഎപിഎ കേസിൽ എൻഐഎ അനുബന്ധ കുറ്റപത്രം സമർപ്പിച്ചു. നാലാം പ്രതി വിജിത്ത് വിജയനെതിരെയാണ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. മാവോയിസ്റ്റ് സംഘടനകളിലെ സജീവ അംഗമായിരുന്നു വിജിത്ത് എന്ന് കുറ്റപത്രത്തിൽ പറയുന്നു. മാവോയിസ്റ്റ് രേഖകൾ വിവർത്തനം ചെയ്യുന്നതിനും നിരോധിത സംഘടനയിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്യുന്നതിനും വിജിത്ത് പ്രധാന പങ്കുവഹിച്ചു. അലൻ ഷുഹൈബിനെ സംഘടനയിൽ ചേരാൻ പ്രേരിപ്പിച്ചതും റിക്രൂട്ട് ചെയ്തതും ഇയാൾ ആണെന്നും കുറ്റപത്രത്തിൽ ഉണ്ട്.
Tags