ഓൺലൈൻ മദ്യവിതരണം ആലോചനയിൽ പോലുമില്ല ; എക്സൈസ് വകുപ്പ് മന്ത്രി എം.വി.​ഗോവിന്ദൻ MV



ഓൺലൈൻ മദ്യവിതരണ ആലോചനയിൽ പോലുമില്ലെന്ന് തദ്ദേശസ്വയംഭരണ – എക്സൈസ് വകുപ്പ് മന്ത്രി എം.വി.​ഗോവിന്ദൻ. മദ്യവിൽപനയിൽ മാറ്റങ്ങൾ വേണമെന്ന ഹൈക്കോടതി നി‍ർദേശിച്ച പശ്ചാത്തലത്തിലാണ് ഓൺലൈൻ മദ്യവിൽപനയെക്കുറിച്ച് ആലോചിക്കുന്നില്ലെന്ന് എക്സൈസ് മന്ത്രി വ്യക്തമാക്കിയത്.

സിക വൈറസ് വ്യാപനം മുൻനി‍ർത്തി ആരോ​ഗ്യവകുപ്പുമായി ചേർന്ന് തദ്ദേശസ്ഥാപനങ്ങൾ മുൻകൈയ്യെടുത്ത് വാ‍ർഡ് തലം മുതൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തുമെന്ന് മന്ത്രി അറിയിച്ചു.കൊതുകുനശീകരണത്തിനായി ഫോ​ഗിം​ഗ് ഫലപ്രദമായി നടപ്പാക്കും. നേരത്തെ എത്തിയ കനത്ത മഴ മഴക്കാല പൂ‍ർവ ശുചീകരണത്തെ ബാധിച്ചതായും മന്ത്രി പറഞ്ഞു.
Tags