തിരുവനന്തപുരത്ത് അമ്മയെ ഉപദ്രവിക്കുന്നത് തടയാൻ ശ്രമിച്ച ബന്ധുവിനെ മകൻ ചവിട്ടിക്കൊന്നു murder

തിരുവനന്തപുരത്ത് അമ്മയെ ഉപദ്രവിക്കുന്നത് തടയാൻ ശ്രമിച്ച ബന്ധുവിനെ മകൻ ചവിട്ടിക്കൊന്നു. ബാലരാമപുരത്താണ് സംഭവം. 63കാരനായ തമ്പിയാണ് കൊല്ലപ്പെട്ടത്.

ഇന്ന് വൈകിട്ടോടെയാണ് ദാരുണമായ സംഭവം നടന്നത്. കൂത്തുകാൽക്കോണം സ്വദേശിനിയായ സുധയെ മകൻ സന്ദീപ് (30) ഉപദ്രവിക്കുന്നത് പതിവായിരുന്നു. മർദനം ഇന്നും തുടർന്നു. ബഹളം കേട്ടെത്തിയ സുധയുടെ ബന്ധുവും സമീപവാസിയും കൂടിയായ തമ്പി, സന്ദീപിനെ തടഞ്ഞു. തുടർന്ന് ഇയാളെ മുറിയിൽ പൂട്ടി. കതക് ചവിട്ടിപ്പൊളിച്ച് പുറത്തിറങ്ങിയ സന്ദീപ് തമ്പിയുടെ വീട്ടിലെത്തി അദ്ദേഹത്തെ ക്രൂരമായി മർദിക്കുകയായിരുന്നു. സംഭവ സ്ഥലത്തു തന്നെ തമ്പി മരിച്ചു. പൊലീസ് സ്ഥലത്തെത്തിയിട്ടുണ്ട്.
Tags