മുൻ കേന്ദ്ര മന്ത്രിയുടെ ഭാര്യയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. രംഗരാജൻ കുമാരമംഗലത്തിന്റെ ഭാര്യയും സുപ്രിംകോടതി മുൻ അഭിഭാഷകയുമായ കിറ്റി കുമാരമംഗലത്തെയാണ് ഡൽഹിയിലെ വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. കവർച്ച ലക്ഷ്യമിട്ട് കയറിയ സംഘമാണ് കൊലപ്പെടുത്തയതെന്ന് പൊലീസ് പറഞ്ഞു. കൊലപാതകവുമായി ബന്ധപ്പെട്ട് ഒരാളെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
സൗത്ത് വെസ്റ്റ് ഡൽഹിയിലെ വസന്ത് വിഹാറിൽ ഇന്നലെ രാത്രിയോടെയാണ് കൊലപാതകം നടന്നത്. അലക്കുകാരനായ രാജു എന്ന 24 കാരനാണ് കൊലപാതകം നടത്തിയത്.
രാത്രി 9 മണിയോടെയാണ് രാജു കിറ്റി കുമാരമംഗലത്തിന്റെ വീട്ടിലെത്തുന്നത്. വീട്ടുജോലിക്കാരി വാതിൽ തുറന്നപ്പോൾ അവരെ ബലമായി പിടിച്ച് പൂട്ടിയിടുകയും, കുട്ടാളികളുമൊത്ത് വീട്ടിൽ അതിക്രമിച്ച് കയറി തലയിണ ഉപയോഗിച്ച് കിറ്റിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയുമായിരുന്നുവെന്നാണ് റിപ്പോർട്ട്.