കോതമംഗലത്ത് അരുംകൊല; ഡെന്റൽ വിദ്യാർത്ഥിനിയെ വെടിവച്ചുകൊന്ന് യുവാവ് ജീവനൊടുക്കി
July 30, 2021
എറണാകുളം: കോതമംഗലത്ത് ഡെന്റൽ കോളേജ് വിദ്യാർത്ഥിനിയെ യുവാവ് വെടിവെച്ച് കൊന്നു. കണ്ണൂർ സ്വദേശി മാനസയാണ് കൊല്ലപ്പെട്ടത്. സംഭവ ശേഷം പ്രതിയും കണ്ണൂർ സ്വദേശിയുമായ രാഗിൻ സ്വയം നിറയൊഴിച്ച് ആത്മഹത്യ ചെയ്തു.
നെല്ലിക്കുഴി ഇന്ദിരാഗാന്ധി കോളേജിന് സമീപം ഉച്ചയോടെയായിരുന്നു സംഭവം. താമസ സ്ഥലത്ത് എത്തിയായിരുന്നു യുവാവ് പെൺകുട്ടിയെ കൊലപ്പെടുത്തിയത്. പെൺകുട്ടിയുടെ സുഹൃത്താണ് രാഗിൻ. കൊലപാതകത്തിന് പിന്നിലെ കാരണം വ്യക്തമല്ല. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. പോസ്റ്റ്‌മോർട്ടത്തിനായി ഇരുവരുടെയും മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റി.
ഇന്ദിരാഗന്ധി മെഡിക്കൽ കോളേജിലെ ഹൗസ് സർജനാണ് മാനസ.
Tags