മഹാരാഷ്‌ട്രയിൽ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി നാവികസേനയും കരസേനയും ; മരണം 136 ആയി

മുംബൈ: മൺസൂൺ കനക്കുന്ന മഹാരാഷ്ട്ര, ഗോവ, കർണ്ണാടക മേഖലകളിൽ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി നാവികസേനയും കരസേനയും. നദികൾ കരകവിഞ്ഞിരിക്കുന്ന മേഖലകളിലാണ് നാവികസേന രക്ഷാ പ്രവർത്തനം തുടരുന്നത്. രക്ഷാ പ്രവർത്തനത്തിനൊപ്പം ദുരിതാശ്വാസ പ്രവർത്തനവും സൈന്യം നടത്തുകയാണ്. ഓപ്പറേഷൻ വർഷ എന്ന പേരിലാണ് സൈന്യത്തിന്റെ രക്ഷാ പ്രവർത്തനം പുരോഗമിക്കുന്നത്. രത്‌നഗിരിയിലെ മലയിടിച്ചിലും കോലാപ്പൂരിലെ പ്രളയവുമാണ് ഏറ്റവുമധികം ദുരിതം വിതച്ചത്. ഇന്ന് സത്താറയിൽ അതിതീവ്രമഴയ്ക്കുള്ള മുന്നറിയിപ്പ് അധികൃതർ നൽകിയിരിക്കുകയാണ്. എൺപതിനായിരത്തിലധികം ആളുകളെ വിവിധ ജില്ലകളിൽ നിന്നും മാറ്റിപാർപ്പിക്കേണ്ടി വന്നതായി ജില്ലാഭരണകൂടങ്ങൾ അറിയിച്ചു. 32 വീടുകൾ തകർന്നു. പ്രളയത്തെ തുടർന്ന് റോഡുകളെല്ലാം തകർന്നിട്ടുണ്ട് . കോലപ്പൂരിലെ ദേശീയ പാതയിൽ ചരക്കുവണ്ടികൾ കുടുങ്ങിക്കിടക്കുകയാണ്.
Tags