കൊവിഡ് ബാധിച്ച് മരിച്ചെന്ന് വ്യാജരേഖയുണ്ടാക്കി തമിഴ്നാട്ടിൽ കുട്ടികളെ വില്‍പ്പന നടത്തിയതായി കണ്ടത്തല്‍. ശ്മശാന രേഖയില്‍ തട്ടിപ്പ് നടത്തിയായിരുന്നു വില്‍പ്പന. ഒന്നും രണ്ടും വയസ്സുള്ള കുട്ടികളെ പൊലീസ് രക്ഷപ്പെടുത്തി.
സംഭവത്തിൽ മധുര ആസ്ഥാനമായുള്ള ഇദയം ട്രസ്റ്റിന്‍റെ എൻജിഒ ഓഫീസിൽ പൊലീസ് പരിശോധന നടത്തി. ഇദയം ട്രസ്റ്റിന്റെ പ്രധാനഭാരവാഹി ശിവകുമാർ ഒളിവിലാണെന്നും പിന്നിൽ വൻ റാക്കറ്റാണെന്നും മധുര എസ്പി വ്യക്തമാക്കി.
അനാഥരായ കുട്ടികളുടെ സംരക്ഷണം ഏറ്റെടുത്ത് പ്രവര്‍ത്തിക്കുന്നെന്ന് അവകാശപ്പെടുന്ന ഇദയം ട്രസ്റ്റിലാണ് വന്‍ തട്ടിപ്പ് നടന്നത്. നിരവധി കുട്ടികളാണ് ട്രസ്റ്റിന്‍റെ സംരക്ഷണയില്‍ കഴിയുന്നത്.