ലക്ഷദ്വീപിനെതിരായ പരാമർശം: പൃഥ്വിരാജിന്റെ മൊഴിയെടുക്കാനൊരുങ്ങി ലക്ഷദ്വീപ് പോലീസ് Lakshadeep Police

കവരത്തി: കേന്ദ്രഭരണ പ്രദേശമായ ലക്ഷദ്വീപിൽ നടപ്പിലാക്കിയ ഭരണ പരിഷ്‌കാരങ്ങൾക്കെതിരെ വ്യാജപ്രചരണം നടത്തിയവരുടെ മൊഴിയെടുക്കാനൊരുങ്ങി പോലീസ്. സംഭവത്തിൽ ഫേസ്ബുക്ക് പോസ്റ്റിട്ട് പൃഥ്വിരാജും വിവാദത്തിൽ ഉൾപ്പെട്ടിരുന്നു. ലക്ഷദ്വീപ് പോലീസ് പൃഥ്വിരാജിന്റേയും മൊഴി രേഖപ്പെടുത്തുമെന്നാണ് സൂചന. പോലീസ് ഇക്കാര്യം പൃഥ്വിരാജിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം
ലക്ഷദ്വീപിലെ ഭരണ പരിക്ഷാരങ്ങൾക്കെതിരെ ഫേസ്ബുക്കിൽ പോസ്റ്റിട്ട പൃഥ്വിരാജിന്റെ കുറിപ്പിന് പിന്നാലെ സമാന സ്വഭാവമുള്ള നിരവധി പോസ്റ്റുകൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞിരുന്നു. തുടർന്നാണ് വസ്തുതാ വിരുദ്ധമായ കാര്യങ്ങൾ മുൻനിർത്തി കേരളത്തിലെ മാദ്ധ്യമങ്ങൾ അടക്കം വ്യാജ പ്രചാരണങ്ങൾ നടത്തിയത്.

പൃഥ്വിരാജിന്റെ പോസ്റ്റിൽ പറഞ്ഞിരുന്ന പല കാര്യങ്ങളും വ്യാജമായിരുന്നുവെന്ന് ലക്ഷദ്വീപ് പോലീസും കളക്ടർ അസ്‌കർ അലിയും വ്യക്തമാക്കിയിരുന്നു. ഇത്തരം സന്ദേശം ആരിൽ നിന്നും ലഭിച്ചുവെന്ന് അറിയാനാണ് പൃഥ്വിരാജിന്റെ മൊഴിയെടുക്കുന്നത്. ഐഷ സുൽത്താനയുടെ ബയോ വെപ്പൺ പരാമർശം അന്വേഷിക്കുന്ന സംഘമാണ് പൃഥ്വിരാജിന്റേയും മൊഴിയെടുക്കുക.
Tags