കൊവിഡ് മരണം; സർക്കാർ രേഖയിലുള്ളത് യഥാർത്ഥ മരണങ്ങളുടെ മൂന്നിലൊന്ന് മാത്രം: കെ സുരേന്ദ്രൻ KSurendran

കൊവിഡ് മരണങ്ങളിൽ സർക്കാർ രേഖയിലുള്ളത് യഥാർത്ഥ മരണങ്ങളുടെ മൂന്നിൽ ഒന്ന് മാത്രമാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ. മരണങ്ങൾ സർക്കാർ മറച്ചുവെച്ചുവെന്ന് ആരോ​ഗ്യമന്ത്രി സമ്മതിച്ചതായും അദ്ദേഹം പറഞ്ഞു.

കേന്ദ്ര ധനസഹായ പട്ടികയിൽ നിന്നും കേരളത്തിൽ കൊവിഡ് ബാധിച്ച് മരിച്ചവർ പുറത്താകുന്ന സാഹചര്യമാണ് സർക്കാർ ഒരുക്കിയിരിക്കുന്നത്. നമ്പർ വൺ കേരളം എന്ന പ്രൊപ​ഗൻഡ സൃഷ്ടിക്കാൻ വേണ്ടിയാണ് പിണറായി സർക്കാർ മരണങ്ങൾ കുറച്ചുകാട്ടുന്നത്. ഐസിഎംആർ മാനദണ്ഡങ്ങളുടെ ലംഘനമാണ് സംസ്ഥാനത്ത് നടക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കേരളത്തിൽ വിശ്വസനീയമല്ലാത്ത ആന്റിജൻ ടെസ്റ്റുകൾ ആണ് നടക്കുന്നത്. അതിൽ തെറ്റായ നെഗറ്റീവ് റിപ്പോർട്ടുകൾ 40% വരെ ഉയർന്നതാണ്. അത് കൂടാതെ ആഴ്ചയിലെ ശരാശരി പരിശോധന അഞ്ചിലൊന്ന് കുറയ്ക്കുകയും ചെയ്തു. ഇതാണ് കേരളത്തിലെ മരണനിരക്ക് കുറയാതിരിക്കാൻ കാരണം. എന്നാൽ ഇതൊന്നും മനസിലാക്കാതെ മരണനിരക്ക് കുറച്ച് കാണിച്ച് തടിതപ്പാനാണ് സർക്കാർ ശ്രമിച്ചതെന്നും സുരേന്ദ്രൻ കുറ്റപ്പെടുത്തി.
Tags