കെ ആര്‍ ഗ്രൂപ് ഉടമ പെരുമ്പിലാവ് കാട്ടാമ്പില്‍ പരേതനായ മക്കുട്ടി മകന്‍ രഘുനാഥ് (67) അന്തരിച്ചു. എറണാകുളം അമൃത ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്ന് രാവിലെ 6 മണിയോടെയായിരുന്നു മരണം. എസ്എന്‍ഡിപി യൂണിയന്‍ കുന്നംകുളം താലൂക്ക് പ്രസിഡന്റ് , കടവല്ലൂര്‍ ശ്രീ രാമസ്വാമി ക്ഷേത്രം ഉപദേശകസമിതി അധ്യക്ഷന്‍ എന്നീ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. പത്മിനിയാണ് ഭാര്യ. രഞജിത്, റെജില്‍ , രേഖ എന്നിവര്‍ മക്കളാണ്. സംസ്‌കാരം പിന്നീട് നടക്കും.