തെരുവ് കച്ചവടം അനുവദിക്കില്ലെന്ന് കഴിഞ്ഞ ദിവസം ജില്ലാ പൊലീസ് മേധാവി എ.വി ജോര്‍ജ് പറഞ്ഞിരുന്നു. സര്‍ക്കാര്‍ ഉത്തരവു പ്രകാരം വഴിയോരക്കച്ചവടത്തിന് അനുമതിയില്ല. സ്ഥാപനങ്ങള്‍ക്ക് മാത്രമാണ് അനുമതിയെന്നാണ് പൊലീസ് നിലപാട്.
വഴിയോരക്കച്ചവടത്തിന് അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് രാവിലെ കച്ചവടക്കാര്‍ പ്രതിഷേധിച്ചിരുന്നു. തെരുവ് കച്ചവടം ഒഴിപ്പിക്കാന്‍ പൊലീസ് ശ്രമിച്ചതിനെ തുടര്‍ന്നാണ് പ്രതിഷേധമുണ്ടായത്.