തിരുവനന്തപുരം മൃഗശാലയിൽ പാമ്പുകടിയേറ്റ് ജീവനക്കാരൻ മരിച്ചു. കാട്ടാക്കട സ്വദേശി ഹർഷാദ് (45) ആണ് മരിച്ചത്.
ഇന്ന് ഉച്ചയോടെയാണ് സംഭവം. കൂട് വൃത്തിയാക്കുന്നതിനിടെ ഹർഷാദിന് രാജവെമ്പാലയുടെ കടിയേൽക്കുകയായിരുന്നുവെന്നാണ് വിവരം. ഉടൻ തന്നെ ഹർഷാദിനെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. മൃഗശാലയിൽ നിരന്തരം പാമ്പുകളെ പരിപാലിച്ചിരുന്നത് ഹർഷാദാണ്.