തിങ്കളാഴ്ച രാത്രിയോടെയായിരുന്നു സംഭവം. കുടുംബപ്രശ്‌നങ്ങൾ കാരണം ഇരുവരും തമ്മിൽ വഴക്ക് പതിവായിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം അരുൺ മർദ്ദിച്ചതിനെ തുടർന്ന് ഭാര്യ ബോധരഹിതയായി വീണു. യുവതിയെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
യുവതിയുടെ മൃതദേഹം ഇൻക്വസ്റ്റ് പൂർത്തിയാക്കിയ ശേഷം പോസ്റ്റ്മോർട്ടത്തിനായി പരിയാരം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകും. കസ്റ്റഡിയിലുള്ള ഭർത്താവിനെ പോലീസ് ചോദ്യം ചെയ്തു വരികയാണ്. വൈകാതെ തന്നെ ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തും.