കാസർകോട് : സ്ത്രീകൾക്കും കുട്ടികൾക്കും നേരെ അശ്ലീല പ്രദർശനം നടത്തിയ ആൾ അറസ്റ്റിൽ. kasaragod

കാസർകോട് : സ്ത്രീകൾക്കും കുട്ടികൾക്കും നേരെ അശ്ലീല പ്രദർശനം നടത്തിയ ആൾ അറസ്റ്റിൽ. മേൽപ്പറമ്പ സ്വദേശിയായ 43 കാരനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. 14കാരിയായ വിദ്യാർത്ഥിനിയുടെ പരാതിയെ തുടർന്നാണ് നടപടി.

വീടിന്റെ സിറ്റൗട്ടിൽ ഇരുന്ന് പഠിക്കുകയായിരുന്ന പെൺകുട്ടിയെ ഇയാൾ ശബ്ദമുണ്ടാക്കി ഉടുത്തിരുന്ന വസ്ത്രം ഉയർത്തി കാണിക്കുകയായിരുന്നു. ഇതേ തുടർന്ന് വിദ്യാർത്ഥിനി ചൈൽഡ് ലൈനിൽ പരാതി നൽകുകയായിരുന്നു. ചൈൽഡ് ലൈൻ പ്രവർത്തകർ വിവരം അറിയിച്ചതിനെ തുടർന്നാണ് പോലീസ് എത്തി പെൺകുട്ടിയുടെ അയൽവാസി കൂടിയായ യുവാവിനെ അറസ്റ്റ് ചെയ്തത്.

പോക്‌സോ നിയമ പ്രകാരമാണ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഇതിന് പുറമേ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 354ാം വകുപ്പും ചുമത്തിയിട്ടുണ്ട്. വസ്ത്രം പൊക്കി കാണിച്ചു, സ്ത്രീകളോട് ലൈംഗിക ചേഷ്ടകൾ കാണിച്ച് മാനഹാനിവരുത്തി തുടങ്ങിയ കുറ്റങ്ങളാണ് ഇയാൾക്ക് മേൽ ചുമത്തിയിരിക്കുന്നത്.

വൈദ്യപരിശോധനയ്ക്കും കൊറോണ പരിശോധനയ്ക്കും ശേഷം പ്രതിയെ പോക്‌സോ കോടതിയിൽ ഹാജരാക്കും
Tags