പെരുന്നാളിനോട് അനുബന്ധിച്ച് രോഗ വ്യാപനം കുറഞ്ഞ മേഖലകളിൽ ബുധനാഴ്ച വരെ കടകളെല്ലാം തുറക്കാനാണ് സംസ്ഥാന സർക്കാർ അനുമതി നൽകിയത്.ഈ അനുമതി പിൻവലിക്കണമെന്ന് ഐ എം എ കേരള സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവ് നൽകിയതിനെതിരെ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ IMA
July 18, 2021
ദില്ലി:വലിയ പെരുന്നാളിന് കേരളത്തിൽ കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവ് നൽകിയതിനെതിരെ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ.കോവിഡ് ഭീതി നിലനിൽക്കവെ സർക്കാർ എടുത്ത തീരുമാനം തെറ്റാണെന്ന് ഐ എം എ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ പ്രധാനപ്പെട്ട തീർത്ഥാടന യാത്രകൾ മാറ്റി വച്ച സാഹചര്യത്തിൽ കേരളത്തിന്റെ തീരുമാനം ദൗർഭാഗ്യകരമെന്നും ഐ എം എ പറയുന്നു
Tags